സംസ്ഥാനത്ത് മേയ് 20 മുതല്‍ 22 വരെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേയ് 21, 22 തീയതികളില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എട്ടു ട്രെയിനുകള്‍ പൂര്‍ണമായും എട്ടെണ്ണം ഭാഗികമായുമാണ് റദ്ദാക്കിയത്. അതെസമയം ഏഴ് ട്രെയിനുകള്‍ വൈകിയാകും യാത്ര തുടങ്ങുക.

പൂര്‍ണമായി റദ്ദാക്കുന്നവ

  1. 16349 കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി (മേയ് 21)
  2. 16350 നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി (22)
  3. 16344 മധുര-തിരുവനന്തപുരം അമൃത (22)
  4. 16343 തിരുവനന്തപുരം-മധുര അമൃത (21)
  5. 16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാം (21)
  6. 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം (20)
  7. 12202 കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ് (21)
  8. 12201 ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ് (22)

ഭാഗികമായി റദ്ദാക്കുന്നവ

  1. രാവിലെ 5.25ന് തിരുവനന്തപുരത്തു നിന്ന്-ഷൊര്‍ണൂരേക്ക് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് (16302) മേയ് 21ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
  2. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് (16301) ഷൊര്‍ണൂരിന് പകരം എറണാകുളത്തുനിന്നാകും (21ന് വൈകീട്ട് 5.25) യാത്ര തുടങ്ങുക.
  3. 21ന് ഉച്ചക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12617) തൃശൂരില്‍നിന്നാകും (ഉച്ചക്ക് 2.37) യാത്ര ആരംഭിക്കുക.
  4. 21ലെ പാലക്കാട്-എറണാകുളം മെമു ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും.
  5. 21ന് എറണാകുളത്തുനിന്ന് തിരിക്കേണ്ട എറണാകുളം-പാലക്കാട് മെമു ( 06798) ചാലക്കുടിയില്‍നിന്ന് (വൈകീട്ട് 3.55) യാത്ര തുടങ്ങും
  6. 22ന് രാത്രി 11.15 ന് ഗുരുവായൂരില്‍നിന്ന് തിരിക്കേണ്ട ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ (16128 ) 23ന് രാവിലെ 1.20ന് എറണാകുളത്തുനിന്ന് യാത്ര തുടങ്ങും.
  7. 21 ലെ ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
  8. 22ലെ കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് (16306) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

യാത്ര തിരിച്ചു വിടുന്നത്

  1. കന്യാകുമാരിയില്‍ നിന്ന് രാവിലെ 8.40 ന് പുറപ്പെടുന്ന 16382 കന്യാകുമാരി-പുണെ എക്‌സ്പ്രസ് മേയ് 21 ന് തിരുനല്‍വേലി, ഡിണ്ടിഗല്‍, ഈറോഡ് വഴി തിരിച്ചു വിടും. ഈ ട്രെയിനിന് തിരുനല്‍വേലി, മധുര, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ അന്നു സ്റ്റോപ്പ് ഉണ്ടാകും

വൈകുന്ന ട്രെയിനുകള്‍

  1. തിരുവനന്തപുരത്തുനിന്ന് മേയ് 21ന് രാവിലെ 6.45ന് പുറപ്പെടേണ്ട 17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 5.05 മണിക്കൂര്‍ വൈകി ഉച്ചക്ക് 12 നാകും യാത്ര തുടങ്ങുക.
  2. തിരുവനന്തപുരത്തുനിന്ന് മേയ് 21ന് രാവിലെ 9.15ന് പുറപ്പെടേണ്ട തിരുവനന്തപുരം-ലോകമാന്യതിലക് എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകി ഉച്ചക്ക് 12.15 ന് യാത്ര തുടങ്ങും.
  3. കൊച്ചുവേളിയില്‍നിന്ന് 21ന് രാവിലെ 11.10ന് പുറപ്പെണ്ടേ 20909 കൊച്ചുവേളി -പോര്‍ബന്തര്‍ എക്‌സ്പ്രസ് യാത്ര തുടങ്ങാന്‍ 1.35 മണിക്കൂര്‍ വൈകി ഉച്ചതിരിഞ്ഞ് 12.45 ന് യാത്ര ആരംഭിക്കും.
  4. ആലപ്പഴയില്‍നിന്ന് ഉച്ചക്ക് 2.50ന് യാത്ര തുടങ്ങേണ്ട 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് 21ന് 40 മിനിറ്റ് വൈകി വൈകീട്ട് 3.30ന് യാത്ര ആരംഭിക്കും.
  5. മംഗളൂരുവില്‍നിന്ന് 22ന് ഉച്ചക്ക് 2.25ന് യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് നാലു മണിക്കൂര്‍ 15 മിനിറ്റ് വൈകി വൈകീട്ട് 6.40ന് യാത്ര ആരംഭിക്കും.
  6. 22ന് വൈകീട്ട് 5.30ന് മംഗളൂരുവില്‍നിന്ന് പുറപ്പെടേണ്ട 16603 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് 2.15 മണിക്കൂര്‍ വൈകി രാത്രി 7.45ന് യാത്ര തുടങ്ങും.
  7. 21ന് രാവിലെ 5.15ന് ടാറ്റ നഗറില്‍നിന്ന് പുറപ്പെടേണ്ട 18189 ടാറ്റ നഗര്‍-എറണാകുളം എക്‌സ്പ്രസ് യാത്ര പുറപ്പെടാന്‍ മൂന്നര മണിക്കൂര്‍ വൈകും.
Exit mobile version