ഏറെക്കാലമായി ഉപഭോക്താക്കൾ കാത്തിരുന്ന മെസ്സേജ് എഡിറ്റ് ഫീച്ചറുമായി വാട്സാപ്പ് ബീറ്റാ വേർഷൻ. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് 2.23.10.13 പതിപ്പിലാണ് എഡിറ്റ് ഫീച്ചര്‍ കണ്ടെത്തിയത്. ഗ്രൂപ്പിലേയും വ്യക്തിഗത ചാറ്റിലേയും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാൻ ഇതുവഴി സാധിക്കും.
മെസേജ് ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ബട്ടന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സന്ദേശം എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാനാവും. എന്നാല്‍ സന്ദേശം അയച്ചുകഴിഞ്ഞ് അടുത്ത 15 മിനുറ്റ് മാത്രമേ എഡിറ്റിംഗ് സാധ്യമാകൂ എന്നതാണ് പരിമിതി.
വാബീറ്റാ ഇന്റഫോ വെബ്‌സൈറ്റാണ് ഈ പുതിയ വാട്സാപ്പ് ഫീച്ചർ കണ്ടെത്തിയത്. ടെക്സ്റ്റ് മെസ്സെജുകൾ മാത്രമാണ് നിലവിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്നത്. അടിസ്ഥാനപരമായി സന്ദേശങ്ങളില്‍ വരുന്ന പിഴവുകള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ്പ് എഡിറ്റ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 15 മിനിറ്റ് സമയപരിധി നല്‍കിയിരിക്കുന്നതും ഇക്കാരണത്താലാണെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
Summary: Now let’s edit the message; New option in WhatsApp beta