മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്. അടുത്തിടെ സമാപിച്ച കർണാടക തെരഞ്ഞെടുപ്പിൽ ബജ്‌റംഗ്ദളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ജൂലൈ 10ന് സംഗ്രൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം കൊടുത്തിരിക്കുന്നത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, ഈ മാസം ആദ്യം കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുകയും സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾക്കെതിരെ ശക്തമായി പ്രവർത്തിക്കുമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു. ഇതാണ് കേസിന് അടിസ്ഥാനം.
ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ ബജ്‌റംഗ്ദളിനെ അൽ ഖ്വയ്ദ പോലുള്ള ദേശവിരുദ്ധ സംഘടനകളോട് ഉപമിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു.
Summary: Punjab court notice to Mallikarjun Kharge in defamation case