മുഖ്യമന്ത്രി ആരെന്ന് ഹൈകമാന്റ് തീരുമാനിക്കും; ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ

കർണാടക നിയസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് പിന്നാലെ ആര് മുഖ്യമന്ത്രിയാകും എന്ന ചർച്ച സജീവമാകുന്നു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മുഖ്യമന്ത്രി പദത്തിന് യോഗ്യരെന്ന് കണക്കാക്കുമ്പോളും എങ്ങനെ ഇതിന് അന്തിമ ധാരണയിൽ എത്താം എന്ന ചർച്ചകൾ ആണ് കോൺഗ്രസിൽ നടക്കുന്നത്. ഭൂരിപക്ഷ എംൽഎമാരുടെ പിന്തുണയുള്ള സിദ്ധാരാമയ്യക്ക് സാധ്യത കൂടുതലായാണ് കണക്കാക്കുന്നത്.

കൂടുതൽ ചർച്ചകൾക്കായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് പോകും. പുതിയ കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺ​ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നാണ് കോൺ​ഗ്രസ് നിയമസഭാകക്ഷി യോ​ഗത്തിൽ തീരുമാനമായത്. ഇന്നലെ ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മു​ദ്രാവാക്യം വിളികളുമായി യോ​ഗം നടക്കുന്ന ബം​ഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.

ഇതിനിടെ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടേക്കുമെന്ന സൂചനകളും ഉണ്ട്. അത്തരമൊരു ആശയം സിദ്ധരാമയ്യ തന്നെ മുന്നോട്ട് വെച്ചതായി എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നു. രണ്ട് വര്‍ഷം താനും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകാമെന്ന ഫോര്‍മുലയാണ് സിദ്ധരാമയ്യ മുന്നോട്ട് വെക്കുന്നത്. സമവായമുണ്ടായാല്‍ ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാവും.

Summary: The High Command will decide who will be the Chief Minister; Siddaramaiah takes the formula forward

 

 

Exit mobile version