പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഹോം ഗ്രൗണ്ടില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0 ത്തിന്റെ വിജയമാണ് നേടിയത്.ആന്റണി മാര്‍ഷലും അലജാന്‍ഡ്രോ ഗാര്‍നാച്ചോയുമാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്.

ആദ്യ നാല് സ്ഥാനക്കാര്‍ അടുത്ത സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടുമ്പോള്‍, യുണൈറ്റഡ് 66 പോയിന്റുമായി പട്ടികയില്‍ നാലാമതാണ്, അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളിന് നാല് പോയിന്റ് മുന്നിലാണ്.ഇരു ടീമുകള്‍ക്കും മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നു. 40 പോയിന്റുള്ള വോള്‍വ്സ് 13-ാം സ്ഥാനത്താണ്. 32 ആം മിനുട്ടില്‍ ആന്റണി മാര്‍ഷ്യല്‍ നേടിയ ഗോളില്‍ യുണൈറ്റഡ് ലീഡ് നേടി. ഇഞ്ചുറി ടൈമിലാണ് അര്ജന്റീന താരം ഗാര്‍നാച്ചോ ഗോള്‍ നേടിയത്.

Exit mobile version