മെസ്സിക്ക് സ്വന്തം ആരാധകരുടെ പരിഹാസം

വിലക്കിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആരാധകരില്‍ നിന്നും അത്ര മികച്ച സ്വീകരണമല്ല ലഭിച്ചത്. പിഎസ്ജി ആരാധകരുടെ കളിയാക്കലുകളും പരിഹാസങ്ങളും നേരിട്ടാണ് മെസ്സി അജാസിയൊക്കെതിരെയുള്ള മത്സരത്തിനിറങ്ങിയത്. പിഎസ്ജിയുടെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം നേടിയെങ്കിലും, സ്റ്റേഡിയം അനൗണ്‍സര്‍ മെസ്സിയുടെ പേര് വെളിപ്പെടുത്തിയപ്പോള്‍ തന്നെ ആരാധകര്‍ കൂവലും ബഹളവും തുടങ്ങിയിരുന്നു.

മെസ്സി പന്ത് തൊടുമ്പോഴെല്ലാം ആരാധകര്‍ ആക്രോശിക്കുകയും ചെയ്തു. അജാസിയോയ്‌ക്കെതിരെ ഗോളോ അസിസ്‌റ്റോ നേടാനും മെസിക്കും കഴിഞ്ഞില്ല. ഈ മാസം ആദ്യം ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസ്സിയുടെ സൗദി അറേബ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആരാധകര്‍ മെസിക്കെതിരെ തിരിഞ്ഞത്.

Exit mobile version