ലീഗ് 1 ല്‍ തകര്‍പ്പന്‍ ജയവുമായി പാരിസ് സെന്റ് ജെര്‍മെയ്ന്‍. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അജാസിയോയെ പിഎസ്ജി പരാജയപ്പെടുത്തിയത്. കൈലിയന്‍ എംബാപ്പെ ഇരട്ടഗോളുകള്‍ നേടി. വിജയത്തോടെ ക്രിസ്റ്റോഫ് ഗാല്‍റ്റിയറിന്റെ ടീം രണ്ടാം സ്ഥാനക്കാരായ ലെന്‍സുമായി ആറ് പോയിന്റ് ലീഡ് നേടി. നിരാശാജനകമായ തോല്‍വിയോടെ അജാസിയോ തരംതാഴ്ത്തപ്പെട്ടു.
22 ആം മിനുട്ടില്‍ ഫാബിയന്‍ റൂയിസിലൂടെയാണ് പിഎസ്ജി ഗോള്‍ സ്‌കോറിങ് ആരംഭിച്ചത്. ഹക്കിമിയിലൂടെ പിഎസ്ജി ലീഡ് ഇരട്ടിയാക്കി. 47 ആം മിനുട്ടില്‍ എംബാപ്പയിലൂടെ ലീഡ് മൂന്നായി .54-ാം മിനിറ്റില്‍ എംബാപ്പെ തന്റെ രണ്ടാമത്തെ ഗോളും നേടി. 73 ആം മിനുട്ടില്‍ യൂസഫിന്റെ സെല്ഫ് ഗോള്‍ സ്‌കോര്‍ 5 ആക്കി ഉയര്‍ത്തി. സൗദി അറേബ്യയിലേക്കുള്ള ഒരു അനുവാദമില്ലാത്ത യാത്രയെത്തുടര്‍ന്ന് സസ്‌പെന്‍ഷനുശേഷം ലയണല്‍ മെസ്സി തിരിച്ചെത്തിയ മത്സരത്തില്‍ ആരാധകര്‍ നല്ല സ്വീകരണമല്ല നല്‍കിയത്. ലോകകപ്പ് ജേതാവ് പന്ത് തൊടുമ്പോഴെല്ലാം ആരാധകര്‍ കൂവുകയായിരുന്നു.