മോക്ക ​​ഇന്ന് തീരം തൊടും; അതീവ ജാഗ്രത

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച തീരം തൊടും. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചേക്കും എന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മറിനും ഇടയില്‍ മോക്ക കരയില്‍ പ്രവേശിക്കും. പശ്ചിമ ബംഗാളും കിഴക്കന്‍ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, അസം സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. പശ്ചിമ ബംഗാളില്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. തീരപ്രദേശങ്ങളില്‍ സംഘം നിര്‍ദേശങ്ങള്‍ നല്‍കി. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ബുധനാഴ്ചയോടെ മഴ സജീവമാകും. സംസ്ഥാനത്ത് ഞായറാഴ്ച ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ വിലക്കില്ല.

 

Exit mobile version