ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിനേക്കാൾ ബി.ജെ.പിയ്ക്ക് ലീഡ്. 224 മണ്ഡലങ്ങളിലേക്ക് 10-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ രാവിലെ ഒന്‍പതിനകം പുറത്തുവരും. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം. ഭരണത്തുടര്‍ച്ചയാണ് ബിജെപി ആഗ്രഹിക്കുന്നത്. ഭരണത്തിലെത്താനാവും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) പ്രതീക്ഷ. സര്‍ക്കാര്‍ രൂപീകരണത്തില്‍ വിലപേശല്‍ ശക്തിയായി മാറാനാവും ജനതാദളിന്റെ ആഗ്രഹം. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം; ആരെയും പിന്തുണയ്ക്കാമെന്ന് തീരുമാനിച്ചിട്ടില്ല: കുമാരസ്വാമി
Discussion about this post