ഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരിഷ് ഹസ്മുഖ് ഭായ് വര്‍മ്മ ഉള്‍പ്പെടെ ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സീനിയര്‍ സിവില്‍ ജഡ്ജി കേഡര്‍ ഓഫീസര്‍മാരായ രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ് റായ് മേത്ത എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
‘മെറിറ്റ്-കം-സിനിയോറിറ്റി പ്രിന്‍സിപ്പല്‍’ പാലിക്കാതെയാണ് സ്ഥാനക്കയറ്റമെന്ന് ജസ്റ്റിസ് എം ആര്‍ ഷായും നിരീക്ഷിച്ചു. ഈ പ്രിൻസിപ്പൽ പാലിച്ച് മാത്രമെ ജില്ലാ ജഡ്ജി നിയമനം നടത്താന്‍ പാടുള്ളുവെന്നാണ് റിക്രൂട്ട്‌മെന്റ് ചട്ടം. നേരത്തെ സ്ഥാനക്കയറ്റം നല്‍കാന്‍ കാണിച്ച അസാധാരണ തിടുക്കത്തെക്കുറിച്ച് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഹര്‍ജി കോടതി പരിഗണനയിലിരിക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അസാധാരണമായി ഈ തിടുക്കം കോടതിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. തിടുക്കപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
Summary: The Supreme Court has stayed the promotion of 68 people, including the magistrate who punished Rahul Gandhi
Discussion about this post