ബാഴ്സലോണയുടെ സൂപ്പര്‍താരം പടിയിറങ്ങുന്നു. ബാഴ്സലോണ ക്യാപ്റ്റന്‍ കൂടിയായ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണോടെ ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ 34കാരനായ താരത്തെ റിലീസ് ചെയ്യാനാണ് ബാഴ്സയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയിലേക്കോ അമേരിക്കന്‍ ലീഗിലേക്കോ ആയിരിക്കും ബുസിയുടെ കൂടുമാറ്റം. ബാഴ്‌സയുടെ സുവര്‍ണകാലത്ത് മെസി കഴിഞ്ഞുള്ള ഏറ്റവും പ്രധാന താരമായിരുന്നു ബുസ്‌കെറ്റ്‌സ്. ബുസ്‌ക്വെറ്റ്സിന് പകരക്കാരനായുള്ള അന്വേഷണത്തിലാണ് കോച്ച് സാവിയെന്നും ചില താരങ്ങളെ നോട്ടമിട്ട് വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.