ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും സമനില കൊണ്ട് പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം അടിച്ചാണ് സാന്റിയാഗോ ബെര്‍ണാബുവില്‍ കളം വിട്ടത്. വിനീഷ്യസ് ജൂനിയറും ഡി ബ്രുയിനെയും ആണ് ഗോളുകള്‍ നേടിയത്. രണ്ടും പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള മികച്ച ലോംഗ് റേഞ്ചറുകള്‍ ആയിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സിറ്റിയും പ്രത്യാക്രമണത്തിലൂടെ കളി മെനഞ്ഞ റയലും മത്സരം ആത്യന്തം മികച്ചതാക്കി.
പതിയിരുന്ന് ആക്രമിക്കുക എന്ന ആഞ്ചലോട്ടിയുടെ തന്ത്രം 36ആം മിനുട്ടില്‍ ഫലം കണ്ടു. കാമവിങ്ങയില്‍ നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് ജൂനിയര്‍ ഒരു അപ്രതീക്ഷിത ഷോട്ടിലൂടെ എഡേഴ്‌സണെ കീഴ്‌പ്പെടുത്തി.
67ആം മിനുട്ടില്‍ ഡി ബ്രുയിന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രക്ഷകനായി. പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു ബുള്ളറ്റ് സ്‌ട്രൈക്കിലൂടെ ആയിരുന്നു കെ ഡി ബിയുടെ ഗോള്‍ .പിന്നെ രണ്ടു ടീമുകളും വിജയ ഗോളിനായുള്ള ശ്രമങ്ങള്‍ ആയിരുന്നു. ഇരു ടീമിന്റെ ഗോളുകളും മികച്ച പ്രകടനമാണ് ബെര്‍ണാബുവില്‍ നടത്തിയത്.
Discussion about this post