കൊൽക്കത്തയിൽ രാജ്ഭവന് സമീപം വൻ തീപിടിത്തം

കൊൽക്കത്തയിലെ രാജ്ഭവന് സമീപം വൻ തീപിടിത്തം. സറഫ് ഭവന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

നിലവിൽ തീ പൂർണമായും അണഞ്ഞു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പരിക്കേറ്റയാളെ രാജ്ഭവൻ ഡിസ്പെൻസറിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Summary: A huge fire broke out near the Raj Bhavan in Kolkata

Exit mobile version