Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Sports

ലയണൽ മെസിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം

News Bureau by News Bureau
May 9, 2023, 10:00 am IST
in Sports
Share on FacebookShare on TwitterTelegram

കായികരംഗത്തെ മികവിനുള്ള വിഖ്യാതമായ ലോറസ് പുരസ്കാരം അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി സ്വന്തമാക്കി. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോക ചാംപ്യൻമാരാക്കിയ പ്രകടനമാണ് മെസ്സിയെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.

ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസ്സിയെ തേടി എത്തുന്നത് ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, എന്നിവരെ പിന്തള്ളിയാണ് മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്.

2020ലും സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസ്സി നേടിയിരുന്നു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനൊപ്പം അന്ന് അവാർഡ് പങ്കിടുകയായിരുന്നു. മെസ്സിയല്ലാതെ മറ്റൊരു ഫുട്ബാൾ താരവും ഇതുവരെ ലോറസ് പുരസ്കാരം നേടിയിട്ടില്ല.

ഇത്തവണ മികച്ച ടീമിനുള്ള പുരസ്കാരം ലോക ചാമ്പ്യന്മാരായ അർജന്റീനക്കും ലഭിച്ചതോടെ ലോറസ് വേൾഡ് ടീം ഓഫ് ദ ഇയർ അവാർഡും ലോറസ് വേൾഡ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയറും ഒരേ വർഷം നേടുന്ന ആദ്യ കായികതാരമായും അർജന്റീനക്കാരൻ ചരിത്രം കുറിച്ചു.

2000 മുതലാണ് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നൽകിത്തുടങ്ങിയത്. ഇന്നലെ പാരിസിൽ നടന്ന പുരസ്‌കാര ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. കായിക നേട്ടങ്ങൾക്കൊപ്പം കായിക ലോകത്തെ വ്യക്തികളെയും ടീമുകളെയും ആദരിക്കുന്ന എല്ലാ വർഷവും നടത്തുന്ന ഒരു അവാർഡ് ചടങ്ങാണ് ലോറസ് പുരസ്കാരം.

ഇത്തവണ ഫുട്ബാൾ താരം കിലിയൻ എംബാപ്പെ, ടെന്നിസ് താരം റഫേൽ നദാൽ, ഫോർമുല വൺ മാക്സ് വെർസ്റ്റപ്പൻ, ബാസ്കറ്റ്ബാൾ താരം സ്റ്റീഫൻ കറി, അത് ലറ്റിക്സ് മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് മെസ്സിയെ കൂടാതെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന്റെ അവസാന റൗണ്ടിലുണ്ടാ‍യിരുന്നത്.

മികച്ച വനിത താരമായി ജമൈക്കൻ സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസറും തെരഞ്ഞെടുക്കപ്പെട്ടു. കളിക്കളത്തിൽവെച്ച് ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിട്ടും ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഡെന്മാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സണിനാണ് തിരിച്ചുവരവ് പുരസ്കാരം. ബ്രേക് ത്രൂ അവാർഡ് സ്പാനിഷ് യുവ ടെന്നിസ് താരം കാർലോസ് അൽകാരസ് നേടി.

Tags: MessiargentinaBarcelonaLionelMessiLaureus Award
ShareSendTweetShare

Related Posts

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

Liverpool vs Tottenham English premiere League Final

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മുത്തം; ഗോള്‍വേട്ടയില്‍ മുഹമ്മദ് സലാക്ക് റെക്കോര്‍ഡ്

Indian womens cricket Harmanpreet Kaur captain

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Messi left out of Argentina's next World Cup qualifiers

മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല

Hanumankind meets Virat Kohli at RCB unbox event

‘ഗോട്ടിനെ കണ്ടുമുട്ടി’; കോലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹനുമാൻകൈൻഡ്

ചാമ്പ്യന്‍സ് ട്രോഫി; ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്‍

ചാമ്പ്യന്‍സ് ട്രോഫി; ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്‍

Discussion about this post

Latest News

BBC channels stop broadcasting

ബിബിസി ചാനലുകൾ ടെലിവിഷൻ സംപ്രേഷണം നിർത്തുന്നു

A. Pradeep Kumar, Private Secretary to the Chief Minister

മുൻ എംഎൽഎ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Odisha red alert

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം

news kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിൽ പ്രതി ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

tamil nadu vs Pakistan gdp

പാകിസ്താന്റെ ജിഡിപി മറികടക്കാൻ തമിഴ്നാട്

Wild animal attack malappuram

മലപ്പുറത്ത് വന്യജീവി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies