ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. വോട്ടെടുപ്പ് ബുധനാഴ്ചയാണ് ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രമുഖ നേതാക്കൾ അണിനിരന്ന പ്രചാരണത്തിനിടയിൽ ദിവസവും വാദവും പ്രതിവാദവുമായി അരങ്ങ് കൊഴുത്തു. തീവ്ര ഹിന്ദുത്വ അജൻഡയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ രംഗത്തെത്തി.അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗവുമായി രംഗത്തുണ്ടായിരുന്നു. രാഹുലും പ്രിയങ്കയും കോൺഗ്രസിനായി പ്രചാരണം നയിച്ചു. ബിജെപിയുടെ വർഗീയതക്കെതിരെ തുറന്ന പ്രചാരണം നടത്താൻ അവർ മടിച്ചു. ഹുബ്ബള്ളി മേഖലയിൽ ലംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാറിനെ ഒപ്പംകൂട്ടിയത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ജെഡിഎസിന്റെ പ്രചാരണവും സജീവമായി. മൈസൂരു മേഖലയിൽ, അവസാനഘട്ടത്തിൽ ദേവഗൗഡയെ കളത്തിലിറക്കി.
കർണാടകം നാളെ ബൂത്തിലേക്ക്; വോട്ടെണ്ണൽ ശനിയാഴ്ച
- News Bureau

- Categories: News, Kerala
- Tags: BJPCongressKarnataka PoliticsKarnataka ElectionsElection 2023Karnataka Assembly Elections 2023
Related Content
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
By
News Bureau
Apr 19, 2025, 03:34 pm IST
ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് പേർ മരിച്ചു
By
News Bureau
Apr 19, 2025, 11:39 am IST
ഷൈനെതിരെ എക്സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്
By
News Bureau
Apr 18, 2025, 04:39 pm IST
ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം
By
News Bureau
Apr 18, 2025, 02:26 pm IST
നവീന് ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി തള്ളി സുപ്രീം കോടതി
By
News Bureau
Apr 17, 2025, 03:37 pm IST
വഖഫ് നിയമ ഭേദഗതി; കേന്ദ്രത്തിന് സമയം അനുവദിച്ചു; ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം
By
News Bureau
Apr 17, 2025, 03:21 pm IST