മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ബോട്ട് ഓപ്പറേറ്റര്‍മാര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദി. സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും ചോദിച്ചു.
‘കുട്ടികളടക്കം 22 പേര്‍ മരിച്ച സംഭവം കണ്ട് കണ്ണടച്ചിരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരും എല്ലാം മറക്കുകയാണ്’, കോടതി പറഞ്ഞു.
Discussion about this post