സെക്രട്ടേറിയറ്റിൽ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് ഇന്ന് പുലർച്ചയോടെ തീപിടിത്തം ഉണ്ടായത്. മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. 15 മിനുട്ടിനുള്ളിൽ തന്നെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Summary: Fire at Secretariat North Sandwich Block

Exit mobile version