അമൃതസറിലെ സുവര്‍ണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. രാവിലെ ആറരയോടെയാണ് സ്ഫോടനം നടന്നത്. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്ഫോടനമുണ്ടാകുന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച സ്ഫോടനമുണ്ടായ സ്ഥലത്താണ് ഇന്നും സ്ഫോടനമുണ്ടായത്. ശനിയാഴ്ച്ചത്തെ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചില കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകള്‍ ഉടയുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്തായിരുന്നു സ്ഫോടനം.
ഇനിയും സ്ഫോടനകാരണം പൊലീസ് കണ്ടെത്തിയിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാണെന്നും ബോംബ് സ്കോഡും ഫോറന്‍സിക് സംഘവും സ്ഥലത്തുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ട് സ്ഫോടനത്തിലും ഗൗരവമായ അന്വേഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സ്ഫോടനം ഭക്തര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് സംഭവത്തെ ഗൗരവമായി കാണണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Summary: Another blast near Amritsar Golden Temple; One injured
Discussion about this post