മലപ്പുറം: താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള പേര് വിവരങ്ങളാണ് പുറത്തുവിട്ടത്. മരിച്ച 22 പേരില്‍ 15 പേരും കുട്ടികള്‍. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഇതില്‍ പെടുന്നു.
കീഴാറ്റൂര്‍ വയങ്കര വീട്ടില്‍ അന്‍ഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധിഖ് (41), ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍ (മൂന്ന്), ആനക്കയം മച്ചിങ്ങല്‍ വീട്ടില്‍ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ നിന്ന് താനൂരിലെ ബോട്ട് സവാരിക്ക് എത്തിയതും അപകടത്തില്‍ മരിച്ചതും.
മരിച്ച 16 പേരും തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ്. പരപ്പനങ്ങാടി കുന്നമ്മല്‍ വീട്ടില്‍ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തി റുസ്‌ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദില്‍ന(എട്ട്), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെന്‍സിയ (44), ജമീര്‍ (10) എന്നിവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. നെടുവ മടയംപിലാക്കല്‍ സബറുദ്ദീന്‍ (38), നെടുവ വെട്ടിക്കുത്തി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദില്‍ ഷെറിന്‍ (15), മുഹമ്മദി അദ്‌നാന്‍ (10), മുഹമ്മദ് അഫഹാന്‍ (മൂന്നര) എന്നിവരും അപകടത്തില്‍ മരിച്ചു.
Discussion about this post