താനൂര്‍ ബോട്ടപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി. താനൂരിലെത്തി ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്, മരിച്ച ഒരോ ആളുടെ കുടുംബാംഗങ്ങള്‍ക്കും പത്ത് ലക്ഷം രൂപ സഹായധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവരുടെ ചികല്‍സാ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും.
സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ളവര്‍ അടങ്ങുന്ന ജുഡീഷ്യല്‍ കമ്മീഷനായിരിക്കും താനൂര്‍ ബോട്ടുപകടം അന്വേഷിക്കുക. നേരത്തെ നടന്ന ബോട്ടു ദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായി തന്നെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരായ അബ്ദുള്‍ റഹിമാന്‍ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരടക്കമുള്ള മന്ത്രിമാര്‍ മലപ്പുറം ജില്ലയില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post