ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് 4 പോയിന്റിന്റെ ലീഡ്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച് ലീഡ്‌സ് യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടി. ആദ്യ പകുതിയില്‍ തന്നെ സിറ്റി രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മഹ്‌റസ് ഗുണ്ടോഗന്‍ കൂട്ടുകെട്ട് ആണ് സിറ്റിക്ക് പെട്ടെന്ന് തന്നെ രണ്ടു ഗോളുകള്‍ നല്‍കിയത്. 19ആം മിനുട്ടില്‍ ആയിരുന്നു മഹ്‌റസിന്റെ അസിസ്റ്റിലെ ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 27ആം മിനുട്ടില്‍ ഈ സഖ്യം വീണ്ടും ഒരുമിച്ചും ഗുണ്ടോഗന്റെ രണ്ടാം ഗോള്‍. രണ്ടാം പകുതിയില്‍ 84ആം മിനുട്ടില്‍ ഹാട്രിക്ക് നേടാന്‍ ഗുണ്ടോഗന് അവസരം ലഭിച്ചു. പക്ഷെ അദ്ദേഹത്തിന് പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. തൊട്ടടുത്ത മിനുട്ടില്‍ റോഡ്രിഗോയിലൂടെ ലീഡ്‌സ് ഒരു ഗോള്‍ മടക്കി കളിയിലേക്ക് തിരികെ വന്നു. പക്ഷെ പരാജയം ഒഴിവാക്കാന്‍ അവര്‍ക്ക് ആയില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 34 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റ് ആയി.
Discussion about this post