റയല്‍ വീണ്ടും കോപ്പാ ഡെല്‍ റേ ജേതാക്കളായി. സെവില്ലയിലെ എസ്റ്റാഡിയോ ഡി ലാ കാര്‍ട്ടൂജയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒസാസുനയെ 2-1ന് തോല്‍പ്പിച്ചാണ് റയല്‍ 20-ാമത് കോപ്പ ഡെല്‍ റേ ട്രോഫി സ്വന്തമാക്കിയത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ലോസ് ബ്ലാങ്കോസ് രണ്ടാം മിനിറ്റില്‍ റോഡ്രിഗോയുടെ ഗോളില്‍ ലീഡ് നേടി. ശക്തമായി പൊരുതിയ ഒസാസുന 58-ാം മിനിറ്റില്‍ ലൂക്കാസ് ടോറോയുടെ ഗോളില്‍ സമനില നേടി.പക്ഷെ റയല്‍ മാഡ്രിഡ് മത്സരം കയ്യില്‍ നിന്ന് വഴുതിപ്പോകാന്‍ സമ്മതിച്ചില്ല, . എഴുപതാം മിനിറ്റില്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി റോഡ്രിഗോ വിജയം ഉറപ്പിച്ച് വീണ്ടും റയല്‍ മാഡ്രിഡിന്റെ ഹീറോയായി. ഈ വിജയം റയല്‍ മാഡ്രിഡിന്റെ 20-ാമത് കോപ്പ ഡെല്‍ റേ ട്രോഫി ക്യാബിനിലേക്ക് എത്തിക്കുന്നു. ഇതിനു മുമ്പ് 2013-14 സീസണിലായിരുന്നു റയല്‍ ഈ കിരീടം നേടിയത്.
കോപ ഡെൽ റെ കിരീടം വീണ്ടും റയൽ മാഡ്രിഡിന് സ്വന്തം
- News Bureau

- Categories: Sports
- Tags: victoryChampionsFootballsoccerReal MadridCopa Del Rey
Related Content
ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
By
News Bureau
Apr 8, 2025, 03:42 pm IST
മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല
By
News Bureau
Mar 18, 2025, 02:21 pm IST
‘ഗോട്ടിനെ കണ്ടുമുട്ടി’; കോലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹനുമാൻകൈൻഡ്
By
News Bureau
Mar 18, 2025, 12:49 pm IST
ചാമ്പ്യന്‍സ് ട്രോഫി; ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്
By
News Bureau
Mar 12, 2025, 04:17 pm IST
ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ല; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിരീടം
By
News Bureau
Mar 12, 2025, 01:13 pm IST
രഞ്ജി ട്രോഫിയിൽ കിരീടം നേടാൻ ആവുമെന്ന് കരുണ്‍ നായർ
By
News Bureau
Feb 26, 2025, 02:19 pm IST