തൊടുപുഴ: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ തമിഴ്‌നാടിനും തലവേദനയാകുന്നു. മേഘമലയ്ക്കു സമീപം ഉള്‍ക്കാട്ടിലാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മേഘമല. നിലവില്‍ ആ ജനവാസ മേഖലകളില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍, പ്രദേശം കനത്ത ജാഗ്രതയിലാണ്. പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കി.
അരിക്കൊമ്പന്റെ ജിപിഎസ് കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന പരാതിയും തമിഴ്‌നാട് വനം വകുപ്പ് ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന പരാതിയാണ് തമിഴ്‌നാടിനുള്ളത്