ബ്രിജ് ഭൂഷന്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, 8 തവണ ലൈംഗികാതിക്രമം; ഗുസ്തി താരങ്ങളുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ഗുസ്തിതാരങ്ങളുടെ മൊഴി പുറത്ത്.രണ്ട് ഗുസ്തി താരങ്ങളുടെ മൊഴിയാണ് പുറത്ത് വന്നിട്ടുള്ളത്. ബ്രിജ് ഭൂഷന്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് താരങ്ങള്‍ മൊഴി നല്‍കിയിരിക്കുന്നത്.ഗുസ്തി ഫെഡറേഷന്‍ ഓഫീസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് താരങ്ങളുടെ മൊഴി.

ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. വിവിധ ടൂര്‍ണമെന്റുകള്‍ നടന്ന സ്ഥലങ്ങളില്‍ വെച്ചും അതിക്രമം നേരിട്ടതായും താരങ്ങളുടെ മൊഴിയിലുണ്ട്. ഏഴ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്.

Summary: Wrestling Federation President Brij Bhushan Sharan Singh’s sexual assault statement released

Exit mobile version