എഐ ക്യാമറ വിഷയത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. മുഖ്യമന്ത്രിയുടെ വകുപ്പു തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു വിഷയത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് എ കെ ബാലൻ പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഒരു ആരോപണവും ഇതുവരെ തെളിയിക്കാനായിട്ടില്ല.
എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാനാകില്ല. നിയമപരമായി പറയേണ്ടതിന് അങ്ങനെ മറുപടി പറയും. റോഡിലെ ക്യാമറ വിവാദത്തില്‍ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മനസ്സില്ലെന്നും എകെ ബാലന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. മിണ്ടിയില്ലെങ്കില്‍ പേടിച്ചിട്ട് മിണ്ടുന്നില്ലെന്ന് പറയും. ഓരോ ദിവസവും ഓരോന്ന് പറയിപ്പിക്കുകയാണെന്നും ബാലൻ പറഞ്ഞു.
അതേസമയം, ബാലന്റെ വാദം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തള്ളി. ക്യാമറ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നില്ല. ബാലന്റെ വാദം അടിസ്ഥാനരഹിതമാണ്. പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്ന അന്വേഷണത്തിൽ സത്യം പുറത്തുവരില്ല. പ്രസാഡിയോ കമ്പനി ഡയറക്ടർ സുരേന്ദ്രകുമാർ സിപിഎം സഹയാത്രികനാണെന്നും എല്ലാം ക്ലിഫ് ഹൗസിനുവേണ്ടിയാണ് ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Summary: AI Camera Controversy: AK Balan Defends Chief Minister
Discussion about this post