പ്രശസ്ത മൃദംഗ വിദ്വാൻ കാരക്കുടി ആർ മണി അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി മൃദംഗവാദകനായി കർണാടക സംഗീതലോകം അടക്കിവാണ കലാകാരനായിരുന്നു അദ്ദേഹം.
എം.എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.
മണി ആദ്യം കാരക്കുടി രംഗ അയ്യനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ നിന്നും സംഗീതം പഠിച്ചു. ഹരിഹര ശർമ്മയും മണിയും നിരവധി പാശ്ചാത്യ താളവാദ്യക്കാരുമായി സഹകരിച്ചു. കെ.എം വൈദ്യനാഥനിൽനിന്ന് ആർ മണിക്ക് കൂടുതൽ ശിക്ഷണം ലഭിച്ചു.
മണിയുടെ മൃദംഗ വായന മുഴുവൻ കച്ചേരികളെയും ഏറെ സുന്ദരമാക്കിയിട്ടുള്ളതായി കലാകാരന്മാർ പറഞ്ഞിട്ടുണ്ട്. ഒരുപാട് ശിഷ്യന്മാരും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
Summary: Renowned Mridanga Vidwan Karakudi Mani passed away
Discussion about this post