റോഡിലെ കുഴിയില്‍ വീണ് സൈക്കിൾ യാത്രക്കാരന്‍ മരിച്ചു

ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് വഴിയാത്രകാരൻ മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. മത്സ്യതൊഴിലാളി ആയിരുന്നു. സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു.

പുതിയ കലുങ്ക് നിര്‍മ്മിക്കാനായിട്ടാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് റോഡ് വെട്ടിയത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷമെന്ന് നാട്ടുകാർ ആരോപിച്ചു.

രാത്രി ഇതുവഴി വന്നവരാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയി മരിച്ചിരുന്നു.

Exit mobile version