ജന്തർ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിംബിക്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷ പി ടി ഉഷ. ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പി ടി ഉഷ യുടെ സന്ദർശനം.
നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നുമായിരുന്നു പിടി ഉഷയുടെ വിമർശനം. ഇത് തങ്ങൾക്ക് വിഷമം ഉണ്ടാക്കിയെന്നും ഒരു സ്ത്രീയായിട്ടു കൂടി പി ടി ഉഷ തങ്ങളെ പിന്തുണക്കാത്തതിൽ വേദന തോന്നിയെന്നും ഗുസ്തിതാരം സാക്ഷി മാലിക് പറഞ്ഞിരുന്നു.
സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പിടി ഉഷ പക്ഷേ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇതിനിടെ പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം ഒരു വിമുക്തഭടൻ തടഞ്ഞു. സമരം ചെയ്യുന്നവരിലൊരാളായിരുന്നു ഇയാൾ.
Summary: PT Usha meets protesting wrestlers at Jantar Mantar