അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ; നിരീക്ഷിച്ച് വനം വകുപ്പ്

ഇടുക്കി ചിന്നക്കനാലിൽ ഭീതിപടർത്തിയ കാട്ടാന അരിക്കൊമ്പനെ കാടുകടത്തിയിട്ട് രണ്ടു ദിവസം പിന്നിടുന്നു. പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെ വിടാതെ നിരീക്ഷിച്ചുവരികയാണ് വനംവകുപ്പ്. ഇപ്പോൾ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലാണ് അരിക്കൊമ്പനെന്നാണ് ലഭിക്കുന്ന വിവരം.

ജി.പി.എസ്. കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തന്നെയാണ് തമിഴ്നാട് അതിർത്തിയോട് ചേർന്ന് അരിക്കൊമ്പന്റെ സിഗ്നലുകൾ ലഭിച്ചത്. മയക്കത്തിൽ നിന്ന് കൊമ്പൻ പൂർണമായും ഉണർന്നുവെന്നും,നിലവിൽ ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും വനം വകുപ്പ് അറിയിച്ചു.

Exit mobile version