ദി കേരള സ്റ്റോറി ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് എ ബി വി പി. എന്നാൽ പ്രദർശനം നടത്തുന്നത് തടയുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഇന്ന് വൈകിട്ട് 4 മണിക്കാണ് ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ എബിവിപി തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ നിർബന്ധിത മത പരിവർത്തനവും ലൗ ജിഹാദും വ്യക്തമാക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി എന്നാണ് എ ബി വി പി പറഞ്ഞത്. സർവകാല ഓഡിറ്റോറിയത്തിൽ ആണ് ചിത്രം പ്രദർശനം നടക്കുക. ഇത് അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ അറിയിച്ചിരിക്കുന്നത്.
ഇതിനിടയിൽ കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Summary: ABVP to screen The Kerala Story at JNU
Discussion about this post