ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം രാജന്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഷെഡില്‍ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പന്‍ ഉള്‍പ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്.
രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പ്രയാസപ്പെട്ട് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയില്‍ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങള്‍ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം.