തൃശൂർ പൂരം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ആദ്യം മനസിലെത്തുക ഉത്സവമൈതാനത്തു നിരന്നു നിൽക്കുന്ന ഗജവീരന്മാരെ ആകും. അവർക്ക് പകരം ദിനോസറുകൾ ആയാൽ എങ്ങനെ ഇരിക്കും. അത്തരം കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോകുകയാണ് എഐ മാജിൻ എന്ന ഇൻസ്റ്റഗ്രാം പേജ്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ടൂളായ മിഡ് ജേണി ഉപയോഗിച്ച് ഡിനോസറുകളെ വച്ചുള്ള പൂരപ്പറമ്പ് കാഴ്ചകൾ പ്രേക്ഷകർക്ക് നൽകുകയാണ് ഇവിടെ. കൊച്ചി സ്വദേശിയായ അർജുൻ സജീവിന്റെയാണ് ഈ കലാവിരുത്. ഹോളിവുഡിലെ പ്രശസ്ത സിനിമാ സീരീസ് താരങ്ങളെയും കഥാപാത്രങ്ങളെയും പൂരനഗരിയിൽ ഈ ദിനോസറുകൾക്കൊപ്പം കാണാം.
https://www.instagram.com/p/Crplk4aRxWf/?utm_source=ig_embed&ig_rid=87d5b6b0-61ef-4408-b963-d62f530e2906
പൂര ആശംസകൾക്കൊപ്പം ‘ഡിനോസറുകൾ ജീവിക്കുന്ന സമാന്തരമായ മറ്റൊരു ലോകത്ത് പൂരം നടന്നാൽ’ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെചിരിക്കുന്നത്.
Summary: A Dinosaur Thrissur Pooram
Discussion about this post