ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്ന് 9 പേര്‍ മരിച്ചു. 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് പിന്നാലെ ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീല്‍ ചെയ്തു.
എന്ത് വാതകമാണ് ചോര്‍ന്നതെന്നും ഇതിന്റെ കാരണവും വ്യക്തമല്ല. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ ദുരന്തത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി.എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.