തൃശൂര്‍: താള-മേള വാദ്യങ്ങളോടെ തൃശൂര്‍ പൂരം കൊഴുക്കുന്നു. കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുംനാഥ സന്നിധിയില്‍ എത്തിയത്. ഇതിന് പിന്നാലെ നൈതലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമെത്തി
ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ ആയിരങ്ങളാണ് സ്ഥലത്തി എത്തിയിരിക്കുന്നത്.വാദ്യഘോഷം തീര്‍ക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നരയോടെ തുടങ്ങും.
ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളും. 2 മണിക്ക് ഇലഞ്ഞിത്തറമേളം ആരംഭിക്കും.അഞ്ചുമണിയോടെ തെക്കോട്ടിറക്കം. പിന്നീടാണ്ആകാംക്ഷയോടെ കാത്തിരുന്ന കുടമാറ്റം. എഴുന്നള്ളിപ്പുകള്‍ രാത്രിയിലും ആവര്‍ത്തിക്കും. പുലര്‍ച്ചെ 3 മണിക്കാണ് വര്‍ണാഭമായ
വെടിക്കെട്ട്.
Discussion about this post