പൂര ലഹരിയില്‍ തൃശൂര്‍; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയില്‍

തൃശൂര്‍: ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയിലേക്കെത്തി. ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് പൂരനഗരിയിലേക്കെത്തിയത്.

ആയിരങ്ങളാണ് നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി വരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ കാത്തുനിന്നത്. രാവിലെ 11:30 ഓടെ വാദ്യഘോഷം തീര്‍ക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം തുടങ്ങും.

ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് 5 മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.

Exit mobile version