നിലവിലെ സീസണിന്റെ അവസാനത്തോടെ ലിവര്‍പൂള്‍ വിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മിഡ്ഫീല്‍ഡര്‍ ജെയിംസ് മില്‍നറിനെ ബ്രൈറ്റണ്‍ സ്വന്തമാക്കാന്‍ സാധ്യത. ബ്രൈറ്റണും മില്‍നറും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബേര്‍ണ്‍ലിയും മില്‍നറിനായി രംഗത്ത് ഉണ്ട്. താരത്തിന്റെ കരാര്‍ ലിവര്‍പൂള്‍ പുതുക്കില്ല എന്നാണ് സൂചനകള്‍. 37 കാരനായ മില്‍നറുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും. 2015-ല്‍ ക്ലബ്ബില്‍ ചേര്‍ന്നതു മുതല്‍ ലിവര്‍പൂളിന്റെ പ്രധാന താരമാണ് മില്‍നര്‍. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ലീഗ് കിരീടവും ചാമ്പ്യന്സ്ലീഗ് കിരീടവും നേടിയിട്ടുണ്ട്.
Discussion about this post