ഇത് ഞങ്ങളുടെ കഥയല്ല

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, ഞാൻ ഒന്നും മിണ്ടിയില്ല. കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു. പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാനൊന്നും മിണ്ടിയില്ല. കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല. പിന്നീട് അവർ ജൂതരെ തേടി വന്നു, ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ജൂതനായിരുന്നില്ല. അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ. ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങള്‍ കൊണ്ട് വിവാദമായ ദി കേരള സ്‌റ്റോറി പ്രദര്‍ശനത്തിനു ഒരുങ്ങുന്ന ഈ പ്രതേക സാഹചര്യത്തിൽ മാർട്ടിൻ നീമൊള്ളറുടെ ഈ വരികൾ പ്രസക്തമാണ്

ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്‌ലിങ്ങള്‍ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജപ്രചരണത്തിന് ആക്കം കൂട്ടുന്ന കേരള സ്‌റ്റോറി, സംഘപരിവാര്‍ പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണെന്ന വാദമാണ് സിനിമയുടെ pre production ഘട്ടം മുതൽ ഉയർന്നു കേട്ടത് ഇത് ശെരിവെയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ

സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ വീണ്ടും ആളിക്കത്തിച്ച് മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുക എന്നതാണ് കേരള സ്‌റ്റോറിയുടെ പ്രഥമ ലക്ഷ്യമെന്ന് ട്രൈലെർ കാണുന്ന കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും

കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കും യെമനിലേക്കും അയച്ചെന്ന ആരോപണമാണ് ചിത്രത്തിലൂടെ സംവിധായകൻ സുദിപ്‌തോ സെന്‍ ഉയർത്തികാട്ടുന്നത് ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങള്‍ നിഷിദ്ധമായി കാണുമ്പോള്‍ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്‌ലിങ്ങള്‍ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്ന് വിശ്വസിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ എന്ന ചോദ്യം പ്രസകതമാണ്

ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയെ ഒരു മുസ്ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വര്‍ഗ്ഗീയ പ്രസ്താവനയും അതി വിദഗ്ദ്ധമായി ഒരു സപ്പോര്‍ട്ടീവ് റഫറന്‍സായി ട്രെയിലറിൽ ഉപയോഗിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്

കേരളത്തെ തീവ്രവാദത്തെ പിന്തുണക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കുന്നു എന്നും പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമയ്‌ക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഒരു മാസ്സ് മീഡിയം എന്ന് നിലയ്ക് സിനിമയുടെ സ്വാധീനം എത്രത്തോളമുണ്ടന്നത് നമുക്കറിയാം. ഇതിൻ കൂടുതൽ കാണികളും സ്വീകാര്യതയും ലഭിക്കുക കേരളത്തിന്റെ പുറത്ത് ആണെങ്കിലും മുസ്‌ലിങ്ങൾക്കെട്ജിരെയുള്ള അക്രമം കൂടാനും അപരവത്കരണത്തിനും കൂടുതൽ ശക്ജിയാർജിക്കും. മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും മാത്രമല്ല ഇതിനെതിരെ പ്രതികരിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും,ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുമാണ്.

അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘപരിവാര്‍ സ്‌പോണ്‌സേര്‍ഡ് സിനിമയാണിത്. അങ്ങിനെയെങ്കില്‍ ഇതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായോ സിനിമയോ അല്ല മറിച്ച്ഒരു അജണ്ടയായി അല്ലെ കാണേണ്ടത് ?

സിനിമയിലൂടെ സംവിധായകനും അദ്ദേഹത്തിന്റെ രാഷ്ട്രീയവും പറഞ്ഞു വയ്ക്കുന്നത് first class ഫാസിസാം തന്നെയാണ് സിനിമ ഒരു വ്യക്തിയുടെയോ സംഘടനയുടെയോ അജണ്ടയുടെ കൂടി മാധ്യമം ആകുമ്പോൾ അത് നിയന്ത്രണ വിധേയമാക്കേണ്ടത്ത് ഒരു സമൂഹത്തിന്റെ ആവശ്യമാണ്

സിനിമയിലെ മലയാളി സർവ്വ മതങ്ങളെയും സ്നേഹിക്കുന്നവനാണ്‌. ആ നിഷ്കളങ്കത അങ്ങനെ തന്നെ കാത്തുസൂക്ഷിക്കേണ്ടത് ഒരു മത ഇതര സ്‌ഥാപനത്തിന്റെ നിലനിൽപിന്റെ കൂടി ആവശ്യമാണ്

Exit mobile version