ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ അഭിലാഷ് ടോമിക്ക് രണ്ടാം സ്ഥാനം: ചരിത്രനേട്ടം

ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരനായി അഭിലാഷ് ടോമി ഇതോടെ ചരിത്രത്തിൽ ഇടംപിടിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ കിഴ്സ്റ്റൻ നോയിഷെയ്ഫരൻ ആണ്. വ്യാഴാഴ്ച രാത്രിയാണ് കിഴ്സ്റ്റൻ ഫിനിഷ് ചെയ്തത്. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷിങ് സ്റ്റേജിൽ എത്തിയത്.

കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഫ്രാൻസിലെ സാബ്ലെ ദോലനിൽ നിന്ന് അഭിലാഷ് ടോമി യാത്ര തിരിച്ചത്. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.

അഭിലാഷിന് വൻ സ്വീകരണം ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ അവശേഷിക്കുന്നത് ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ ആണ്. ഇദ്ദേഹം ഫിനിഷ് ചെയ്യാൻ ഇനിയും 15 ദിവസത്തിലേറെ എടുത്തേക്കും.

Summary: Abhilash Tomy takes second place in Golden Globes

Exit mobile version