ഒരു മാസത്തെ ചിലവിന് ഒരാൾക്ക് എത്ര രൂപ വേണ്ടിവരും. മെട്രോപൊളിറ്റന്‍ സിറ്റികളില്‍ ജീവിക്കണമെങ്കില്‍ പ്രതിമാസം 50,000 രൂപയുടെ ശമ്പളം തികയില്ലെന്നാണ് മേധ ഗാന്ധി എന്ന യുവതിയുടെ അഭിപ്രായം. മേധ ഈ അഭിപ്രായത്തിൽ ഇട്ട ഒരു ട്വീറ്റിൽ ഇപ്പോൾ ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്.
‘എന്തുകൊണ്ടാണ് ജോലിയുടെ തുടക്കകാലത്ത് ശമ്പളം വളരെ കുറവാകുന്നത്? കുറഞ്ഞ ശമ്പളവുമായി മെട്രോസിറ്റികളില്‍ എങ്ങനെ ജീവിക്കാനാകും? 50,000 രൂപ ശമ്പളം ലഭിച്ചാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സേവിങ്‌സ് ഉണ്ടാകുമോ? എല്ലാവര്‍ക്കും അവരുടെ കുടുംബങ്ങളില്‍ നിന്ന് പണം കടം വാങ്ങാന്‍ കഴിയില്ല’. ഇങ്ങനെയാണ് മേധ ഗാന്ധി ട്വീറ്റിൽ കുറിച്ചത്.
ഈ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ പ്രതികരണവുമായി എത്തി. ജീവിതരീതിയേയും മാനസികാവസ്ഥയേയും ആശ്രയിച്ചായിരിക്കും ഇതെന്നാണ് പലരും കമന്റ് ചെയ്തത്. ശമ്പളം വര്‍ധിക്കുമ്പോൾ ജീവിതച്ചെലവും കൂടുന്നുവെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
‘ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന സമയത്ത് ശമ്പളം 20000 രൂപയായിരുന്നു. 5000 രൂപ വാടക നല്‍കും. 5000 രൂപയ്ക്ക് ഭക്ഷണം കഴിക്കും. മറ്റു ചിലവുകള്‍ക്ക് 2000 രൂപയാകും. 8000 രൂപ മിച്ചം പിടിക്കുകയും ചെയ്യും.’ മേധയോടെ വിയോജിച്ചുകൊണ്ട് ബംഗളുരുവിൽ ജീവിച്ചിരുന്ന കാലത്തേ തന്റെ ജീവിതം ഒരാൾ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.
Why are fresher salaries so low? How is someone supposed to survive on it in a metro city? With 50k a month you'll barely have any savings.
Not everyone can take money from their families!
— Medha Ganti (@mehhh_duh) April 25, 2023
Discussion about this post