ഫുട്ബോള്‍ ഇതിഹാസം പെലെയെ നിഘണ്ടുവില്‍ ചേര്‍ത്ത് ബ്രസീല്‍. അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് എന്നിങ്ങനെയുള്ള എന്തിന്റെയും പര്യായമായി ഇനി പെലെ എന്ന വാക്ക് ഉപയോഗിക്കാം. ബ്രസീലിലെ പ്രശസ്തമായ ‘മൈകേലിസ്’ എന്ന നിഘണ്ടുവാണ് ‘പെലെ’ എന്ന വാക്ക് ചേര്‍ത്തത്.കായിക മേഖലയ്ക്ക് പുറത്തും ഇതിഹാസതാരത്തിന്റെ ഓര്മ നിലനില്‍ക്കാനാണ് ഈ നീക്കം. അടുത്തിടെ ഒന്നേകാല്‍ ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്. പോര്‍ചുഗീസ് ഭാഷയിലാണു നിഘണ്ടു.സാവോ പോളോയില്‍ നടന്ന ചടങ്ങിലായിരുന്നു മിഖായേലിസിന്റെ പ്രഖ്യാപനം. സവിശേഷമായത്, സമാനതകളില്ലാത്തത്, അതുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് ‘ഇയാള്‍ ബാസ്കറ്റ് ബോളിലെ പെലെ, അയാള്‍ ടെന്നീസിലെ പെലെ, നാടകരംഗത്തെ പെലെ, വൈദ്യശാസ്ത്രത്തിലെ പെലെ എന്നിങ്ങനെ അതാത് മേഖലയില്‍ മികവ് തെളിയിച്ചയാളുകളെ ഇനി പെലെ എന്ന പേരില്‍ വിശേഷിപ്പിക്കാം’ എന്നാണ് ‘പെലെ’ എന്ന പേരിനെ നിഘണ്ടുവില്‍ അടയാളപ്പെടുത്തുന്നത്.
പെലെ എന്നാൽ അതുല്യൻ, ഇനി ബ്രസീലിയൻ ഡിക്ഷനറിയിലും
- News Bureau

Related Content
ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
By
News Bureau
Apr 8, 2025, 03:42 pm IST
മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല
By
News Bureau
Mar 18, 2025, 02:21 pm IST
‘ഗോട്ടിനെ കണ്ടുമുട്ടി’; കോലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹനുമാൻകൈൻഡ്
By
News Bureau
Mar 18, 2025, 12:49 pm IST
ചാമ്പ്യന്‍സ് ട്രോഫി; ചരിത്രത്തിലെ ഏറ്റവും മോശം നിലവാരത്തില്‍ പാകിസ്ഥാന്
By
News Bureau
Mar 12, 2025, 04:17 pm IST
ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ല; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിരീടം
By
News Bureau
Mar 12, 2025, 01:13 pm IST
രഞ്ജി ട്രോഫിയിൽ കിരീടം നേടാൻ ആവുമെന്ന് കരുണ്‍ നായർ
By
News Bureau
Feb 26, 2025, 02:19 pm IST