‘ദ കേരള സ്റ്റോറി’ എന്ന സിനിമ ബഹിഷ്‌കരിക്കണമെന്ന് ചലച്ചിത്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരളത്തിന്റെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണിതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മറ്റു പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയത് പോലെ നാട് കലാപ കലുഷിതമാക്കി രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിത്. മതനിരപേക്ഷ മനസുള്ളവര്‍ ഒന്നടങ്കം സിനിമ ബഹിഷ്‌കരിക്കണം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.
‘ദ കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതാണ് ഈ സിനിമ. ഇത്തരം വര്‍ഗീയ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതൽ പലകോണിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.
Summary: Secularists should boycott ‘The Kerala Story’: Saji Cherian
Discussion about this post