അരികൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇന്നത്തേക്ക് നിർത്തിവച്ചു. നാളെ വീണ്ടും ദൗത്യം തുടരും എന്നാണ് വിവരം. പുലർച്ചെ നാല് മണിക്ക് ആരംഭിച്ച ദൗത്യമാണ് നിർത്തിവെക്കുന്നത്. ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു.
മണിക്കൂറുകൾ തിരച്ചിലിന് ഒടുവിലും അരികൊമ്പനെ കണ്ടെത്താൻ ആയില്ല. ചിന്നക്കനാലിലെ സിമൻറ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തിൽ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ദൗത്യം നിർത്തിവെച്ചത്. മുളന്തണ്ടിൽ ഒരു വീട് ആന ആക്രമിച്ചു എന്ന വിവരത്തെ തുടർന്ന് അത് അരിക്കൊമ്പനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അങ്ങോട്ടേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്.
301 കോളനിക്ക് സമീപം ഇന്നലെ രാത്രി വരെ അരിക്കൊമ്പനുണ്ടായിരുന്നു. എന്നാൽ ദൗത്യസംഘം കാടുകയറിയപ്പോൾ ആനയെ കാണാതായി. 150 പേർ അടങ്ങുന്ന ദൗത്യസംഘം രാവിലെ 4 മണിക്കാണ് അരികൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ആരംഭിച്ചത്.
Summary: Arikomban mission has been suspended for today