ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനും സിഎസ്ഐആര്‍ മുന്‍ സീനിയര്‍ സയന്റിസ്റ്റുമായിരുന്ന ഡോ.എന്‍ ഗോപാലകൃഷ്ണന്‍ (67) അന്തരിച്ചു.
സംസ്‌കാരം ഇന്ന് 11 മണിക്ക് മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തില്‍ നടക്കും.ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണന്‍ ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കില്‍ രാത്രി എട്ട് മണിയോടെ അന്തരിച്ചു.
ഭാര്യ : ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണി. മക്കള്‍: ഹരീഷ് (ഐ.ടി ഉദ്യോഗസ്ഥന്‍, ബെംഗളൂരു), ഹേമ. മരുമകന്‍: ആനന്ദ് (ഐ.ടി ഉദ്യോഗസ്ഥന്‍).
Discussion about this post