പൊന്നിയിൻ സെൽവൻ 2 റീലീസ് ആയി. ആദ്യ പ്രതികരണങ്ങൾ പ്രതീക്ഷ നൽകുന്നതെന്നാണ് സൂചന. 2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിന് ശേഷം ഏറെ ആകാംക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരുന്നത്. ആദ്യ ഭാഗത്തെക്കാൾ കൂടുതൽ ആകാംക്ഷ നിറഞ്ഞതും സംഭവബഹുലവുമാണ് രണ്ടാം ഭാഗം എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. അതുകൊണ്ടുതന്നെ ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം 100 കോടിയെത്തുമെന്നും മുഴുവൻ കളക്ഷൻ 1000 കോടിയെങ്കിലും സ്വന്തമാക്കുമെന്നാണ് സിനിമ അനലിസ്റ്റകുളും കണക്കുകൂട്ടുന്നത്.
പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം ആഗോളതലത്തിൽ 500 കോടി കളക്ട് ചെയ്ത് ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. സീക്വലിൽ ഇതിന്റെ മൂന്നിരട്ടി കളക്ഷനും പല റെക്കോർഡുകളും പ്രതീക്ഷ വെയ്ക്കുന്നുണ്ട്.
‘പൊന്നിയിൻ സെൽവൻ 2’ൽ യുദ്ധം, പ്രണയം, പക എന്നിങ്ങിനെ വ്യത്യസ്തമായ പല സന്ദർഭങ്ങളും ഏറ്റവും വൈകാരികമായ രംഗങ്ങളുമാണ് പറയുന്നതെന്നാണ് ട്രെയ്‍ലറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തിൽ വിക്രം, ഐശ്വര്യ റായ്, തൃഷ, പ്രകാശ് രാജ്, കിഷോർ, ശരത്കുമാർ, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.
70 വർഷം മുമ്പ് എഴുതിയ കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ പരമ്പരയെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയിക്കുന്നത്. പൊന്നിയിൻ സെൽവൻ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കൽപ്പിക കഥയാണ് പറയുന്നത്.
Ponniyin Selvan – 2 released