സ്വവര്‍ഗ വിവാഹ വിഷയങ്ങള്‍ പരിഗണിക്കേണ്ട വേദി കോടതിയല്ല: നിയമമന്ത്രി കിരണ്‍ റിജിജു

ന്യൂഡൽഹി: സ്വവര്‍ഗ വിവാഹ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെ നിയമമന്ത്രി കിരണ്‍ റിജിജു വീണ്ടും രംഗത്ത്. സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ പരിഗണിക്കേണ്ടത് കോടതിയല്ല. ജനങ്ങൾക്ക് ആവിശ്യമില്ലാത്തത് അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കോടതി ഒരു വിധി തീരുമാനിച്ചാല്‍ അതിനെതിരെ നില്‍ക്കാനാകില്ല. അതുകൊണ്ടുതന്നെ വിവാഹം പോലുള്ള വളരെ സെന്‍സിറ്റീവും പ്രധാനപ്പെട്ടതുമായി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല, മറിച്ച് രാജ്യത്തെ ജനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം.

സുപ്രിംകോടതിക്ക് തീരുമാനങ്ങളെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാകുമ്പോള്‍ സുപ്രിംകോടതിയല്ല, ഫോറമെന്നും റിജിജു പറഞ്ഞു. ഇത് കോടതിയും സര്‍ക്കാരും തമ്മിലുള്ള വിഷയമല്ല. ഇന്ത്യയിലെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളുടെ ഇച്ഛാശക്തിയുടെ ചോദ്യമാണെന്നും നിയമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version