പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു; പുറത്തെടുക്കാന്‍ ശ്രമം

പെരുമ്പാവൂര്‍: പെരുമ്പാവൂരിനു സമീപം ഓടക്കാലിയില്‍ അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു. കൊല്‍ക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിലേക്ക് വീണത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം കത്തിച്ചു കളയുന്നതാണ് പതിവ്. അത്തരത്തില്‍ പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ നസീര്‍ അപകടത്തില്‍ പെടുകയായിരുന്നു.

പ്ലൈവുഡ് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശമിപ്പിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ 15 അടി ഗര്‍ത്തത്തില്‍ വീഴുകയായിരുന്നു

Exit mobile version