കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്യാപ്റ്റന്‍ ജെസല്‍ കാര്‍നെയ്റോ രണ്ട് വര്‍ഷത്തെ കരാറില്‍ ചിരവൈരികളായ ബെംഗളൂരു എഫ്സിയിലേക്ക് മാറി. 2019 ല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ താരമാണ് ലെഫ്റ്റ് ബാക്കായ ജെസല്‍ . നിലവില്‍ ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹവുമായി കരാര്‍ ദീര്‍ഘിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് താല്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തത് എന്നതിനാല്‍ രണ്ട് വര്‍ഷ കരാറുമായി മുന്നോട്ടു വന്ന ബെംഗളൂരു എഫ് സിയിലേക്ക് ചേക്കേറാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഡെംപോ സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നാണ് ജെസല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഡിഫന്‍ഡറിന് തുടക്കത്തില്‍ ക്ലബ് ഒരു വര്‍ഷത്തെ കരാര്‍ നല്‍കിയത് എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ISL) അരങ്ങേറ്റ സീസണില്‍ ലെഫ്റ്റ് ബാക്കായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു.ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ നീട്ടാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും ബെംഗളുരു എഫ്സിയുടെ രണ്ട് വര്‍ഷത്തെ ഓഫര്‍ താരം സ്വീകരിച്ചു.
Discussion about this post