കൊച്ചി: യുവനടൻമാരായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗമിനെയും വിലക്കിയ സംഭവത്തിൽ സംഘടനയുടെ തീരുമാനവുമായി മുൻപോട്ട് പോകട്ടെ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സിനിമ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും സജി ചെറിയാൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമാസംഘടനകൾ പ്രഖ്യാപിച്ചത്. ഇരുവർക്കും എതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ‘അമ്മ’ പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ അവർ അറിയിച്ചിരുന്നു.
സിനിമ മേഖലയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ട്. നിലവിൽ പരാതികൾ ഇല്ലാത്തതിനാലാണ് അവരുടെ പേരുകൾ വെളിപ്പെടുത്താത്തത്. പരസ്യമായാണ് പലരും ലഹരിവസ്തുക്കൾ ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. ഇത് കൊണ്ട് അവർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അത് മുഴുവൻ സിനിമാമേഖലയുമാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത്. ഇവരുടെ പേരുകൾ പരസ്യമാക്കിലെങ്കിലും സർക്കാരിന് നല്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിർമാതാവ് രഞ്ജിത് പറഞ്ഞു.
Summary: Saji Cherian reacts to Srinath Bhasi Shein Nigam ban
Discussion about this post