ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് സുപ്രീംകോടതി ഇളവുകൾ കൊണ്ടുവന്നത്. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് പുതിയ ഉത്തരവ്.
കഴിഞ്ഞ വർഷം ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത തേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി ഇളവുകളുടെ കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ഖനനം ഉള്‍പ്പടെ ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. കേരളത്തിലെ 23 സംരക്ഷിത ഇതോടെ ഇളവ് ലഭിക്കും.
Summary: Supreme Court relaxed the buffer zone verdict
Discussion about this post