സംസ്ഥാനത്ത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസുകൾക്ക് ഇന്ന് തുടക്കമാകും. കാസര്‍കോട് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉച്ചയ്ക്ക് 2:30 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. 8 മണിക്കൂര്‍ 5 മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും.യാത്ര സമയം കുറഞ്ഞതില്‍ സന്തോഷത്തിലാണ് യാത്രക്കാര്‍.
ടൂറിസം വികസനത്തിന് ഈ ട്രെയിന്‍ നിമിത്തമാകുമെന്നും പ്രതീക്ഷ. കാസര്‍കോട് നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകള് ഇപ്പോഴും ലഭ്യമാണ്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് 2 വരെ വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്. എറണാകുളത്ത് നിന്നും കാസര്‍കോട്ടേയ്ക്ക് മെയ് ഒന്നും വരെയും വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റുകള്‍ വെയ് റ്റിംഗ് ലിസ്റ്റില്‍. എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ്. രാത്രി 10.35 ന് ട്രെയിന്‍ തിരുവനന്തപുരത്തെത്തും.